പൂവാര്‍:.ജില്ലയില്‍ രാസപദാര്‍ത്ഥം കലര്‍ന്ന മത്സ്യ വില്പന വ്യാപകം. ജില്ലയിലെ പൂവാര്‍, പള്ളം, പുതിയതുറ, നെയ്യാറ്റിന്‍കര, ബാലരാമപുരം, ആര്യനാട്, നെടുമങ്ങാട്, പനച്ചമൂട്, പാങ്ങോട് എന്നീ മത്സ്യക്കമ്പോളങ്ങളിലെല്ലാം വലിയ കെണ്ടയ്‌നര്‍ ലോറികളില്‍ അതിര്‍ത്തി കടന്നെത്തി വില്‍പ്പന നടത്തുന്നത് രാസപഥാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങളാണ്. കൂടാതെ കളിയിക്കാവിള, മാര്‍ത്താണ്ഡം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചില്ലറ മത്സ്യവ്യാപാരികള്‍ വഴി വിഷമത്സ്യം നമ്മുടെ അടുക്കളയിലേക്കെത്തുന്നു. മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ ഐസിനൊപ്പം ഫോര്‍മാലിനും മറ്റ് രാസവസ്തുക്കളും ചേര്‍ത്താണ് ഉപയോഗിക്കുന്നത്. മത്സ്യം ചീയുന്ന മണം ഒഴിവാക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതെങ്കില്‍ മത്സ്യത്തിന് നല്ല തിളക്കമുണ്ടാക്കാനാണ് ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ക്കുന്നത്.
ആന്ധ്രാ, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യങ്ങളില്‍ വ്യാപകമായ നിലയില്‍ തന്നെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മത്സ്യ വിപണന മേഖലയിലുള്ളവര്‍തന്നെ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത മത്സ്യങ്ങളാണ് വരുന്നതെന്നും അവിടെ നിയമ പ്രകാരം ഉപയോഗിക്കാമെന്നുമാണ് മൊത്ത കച്ചവടക്കാരുടെ വാദം. കേരളത്തില്‍ ഇതിന് അനുമതി നല്‍കാതെ ബന്ധപ്പെട്ട വകുപ്പ് ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാന മത്സ്യങ്ങളുടെ അതിപ്രസരം വഴി മലയാളികള്‍ വിഷമത്സ്യം കഴിക്കേണ്ട അവസ്ഥയാണ്.
നേരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ ചില്ലറ മത്സ്യ വ്യാപാരികളില്‍ നിന്നു മത്സ്യങ്ങളുടെ സാമ്പിളെടുത്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു. എന്നാല്‍ ലാബില്‍ നിന്നു ലഭിച്ച പരിശോധനാ ഫലം കാര്യക്ഷമമായിരുന്നില്ല. അത്രമാത്രം സംവിധാനം മാത്രമേ ലാബുകളിലുള്ളൂ എന്നാണ് അറിയുന്നത്. പച്ചക്കറിയുടെ കാര്യത്തിലുളള കാര്യക്ഷമത മത്സ്യ വിഷയത്തില്‍ അധികൃതര്‍ കാട്ടുന്നില്ല. പച്ചക്കറി പോലെതന്നെ ഗൗരവമേറിയതാണ് മത്സ്യ വിഭവങ്ങളും. മത്സ്യ വില്പനക്ക് ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് ബാധകമാക്കാതെ വില്പന
















