പത്തനംതിട്ട : കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി സജിലിനെ പോലീസ് പിടികൂടി. കടമ്മനിട്ടയിലെ വീട്ടിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.
സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടി. തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിനാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: