മലപ്പുറം: സൗന്ദര്യവല്‍ക്കരണത്തിന്റെ മലപ്പുറം കോട്ടപ്പടിയിലും കിഴക്കേത്തലയിലും ഡിവൈഡറുകളില്‍ വെച്ചു പിടിപ്പിച്ച ചെടികളും മറ്റും പരിപാലനം ലഭിക്കാതെ കാടുമൂടിയ നിലയില്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുകായെന്ന ലക്ഷ്യത്തോടെ സൗന്ദര്യവല്‍ക്കരണ പദ്ധതി നഗരസഭ ആവിഷ്കരിച്ചത്.
പദ്ധതി നടപ്പായെങ്കിലും അത് വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ അധികൃതര്‍ക്കായില്ല. ഇടക്ക് കാടുവെട്ടി സംരക്ഷിച്ചിരുന്നു എന്നാല്‍ ഇന്ന് അതും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
പ്രധാനമായും ഇവിടെ വിരിച്ചിട്ടുള്ള ലോണുകള്‍ വെട്ടികൊടുക്കുക പോലും ചെയ്തിട്ടില്ല. നഗരത്തിലെ പ്രധാന ജംങ്ഷനുകളിലൊന്നായ കോട്ടപ്പടിയിലെ ട്രാഫിക് റൗണ്ടില്‍ ചെടികള്‍ വളര്‍ന്നത് വാഹനങ്ങളുടെ കാഴ്ച മറക്കുന്നതായും ആരോപണമുണ്ട്.
വന്‍ തുക മുടക്കി പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴും പൂര്‍ത്തീകരിച്ച പദ്ധതികള്‍ വേണ്ട രീതിയില്‍ നഗരസഭക്ക് കഴിയാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: