തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്കേസെടുത്തത്.
മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് സംബന്ധിച്ചും, ലൗ ജിഹാദിനെക്കുറിച്ചും സെന്‍കുമാര്‍ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലെ അഭിപ്രായങ്ങളാണ് വിവാദമായത്.
സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന് കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസാണ് സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയത്.
തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: