മട്ടന്നൂര്‍: മാലൂര്‍ പനമ്പറ്റയില്‍ കൂറ്റന്‍ തണല്‍മരം റോഡിനു കുറുകേ വീണു. ഇതിനേ തുടര്‍ന്ന് മാലൂര്‍ പേരാവൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പനമ്പറ്റ യു.പി.സ്കൂള്‍ ഗ്രൗണ്ടിലെ കൂറ്റന്‍ മരം രാവിലെ 8 മണിയോടെ കടപുഴകി തൊട്ടടുത്ത മാലൂര്‍ പേരാവൂര്‍ റോഡില്‍ പതിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത് വഴിയാണ് സ്കൂളില്‍ എത്തിച്ചേരുക. എന്നാല്‍ ഈ സമയത്ത് വിദ്യാര്‍ത്ഥികളടക്കമുള്ളവരും വഴിയാത്രക്കാരും വാഹനങ്ങളും റോഡിലും പരിസരത്തുമായി ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ സര്‍വീസും മാലൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ വീണ മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: