കൊച്ചി: മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് പറവൂര്‍, ചേന്ദമംഗലം എന്നിവിടങ്ങളിലെ ജൂതഭവനങ്ങളും പി. കേശവദേവിന്റെ പറവൂരിലെ വീടും എറ്റെടുക്കാന്‍ ധാരണയായി. പറവൂര്‍, ചേന്ദമംഗലം, വടക്കേക്കര വില്ലേജുകളിലെ സ്ഥലങ്ങള്‍ പദ്ധതിക്കായി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വില നിശ്ചയിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ചേന്ദമംഗലം ജൂതഭവനം ഉള്‍പ്പെടുന്ന ഒമ്പതു സെന്റ് ഭൂമി സെന്റൊന്നിന് 3,63,212 രൂപയ്ക്കാണ് എറ്റെടുക്കുക. പറവൂര്‍ ജൂതഭവനം ഉള്‍പ്പെടുന്ന എഴു സെന്റ് ഭൂമിക്ക് സെന്റൊന്നിന് 8,69,858 രൂപയാണ് വില നിശ്ചയിച്ചത്. പറവൂര്‍ വില്ലേജിലെ കേശവദേവിന്റെ വീട് നില്ക്കുന്ന 13 സെന്റ് സ്ഥലവും എറ്റെടുക്കും. സെന്റൊന്നിന് 5,82,925 രൂപയാണ് വില. വ്യക്തികളുടെ കൈവശമിരിക്കുന്ന ഈ ഭൂമി സമ്മതപത്രവും മറ്റു രേഖകളും ലഭിക്കുന്നതോടെ സര്‍ക്കാരിന്റെ അനുവാദത്തിനയയ്ക്കും. പിന്നീട് തുക നല്കി ജില്ലാ ഭരണകൂടം എറ്റെടുക്കും. ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) പി.എസ.് ചാള്‍സ്, ഫിനാന്‍സ് ഓഫിസര്‍ അജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: