പള്ളുരുത്തി: കടം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്ന കാരണത്താല്‍ പണമിടപാടുകാരന് ബസ്സ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. വടുതല കോര്‍മ്മന്‍ പറമ്പില്‍ ബിജു (40)വിനെ കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ് ചിറ്റൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനാണ്.
വട്ടിപ്പലിശക്കാരന്റെ മര്‍ദ്ദനത്തില്‍ ഇയാളുടെ താടിയെല്ലിനും, വാരിയെല്ലിനും പൊട്ടലുണ്ട്. കഴിഞ്ഞ ആറിനാണ് സംഭവം. ബിജുവിന്റെ അമ്മ മട്ടാഞ്ചേരി അസി.കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പള്ളുരുത്തി പോലീസിന് കേസ്സെടുക്കാന്‍ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ആറിന് പുലര്‍ച്ചെ ആറു മണിക്ക് ബസ്സിലെത്തി പലിശക്കാരന് ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. മാസങ്ങള്‍ക്ക് മുന്‍പ് വട്ടിപ്പലിശക്കാരനില്‍ നിന്ന് 75,000 രൂപ കടമായി വാങ്ങിയിരുന്നു.
പതിനഞ്ചു ശതമാനം നിരക്കില്‍ പലിശയും കൃത്യമായി നല്‍കിയിരുന്നതായും ഇയാള്‍ പറയുന്നു. അറുപതിനായിരം രൂപ തിരികെ നല്കി. ബാക്കി 15,000 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: