ഇടവെട്ടി : പഞ്ചായത്തില്‍ റോഡ് നടുവെ കീറിയ നിലയില്‍. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തൊണ്ടിക്കുഴ-നടയം റോഡില്‍ കൂവക്കുന്നിന് സമീപമാണ് അനുമതിയില്ലാതെ ഇത്തരം ഒരു സംഭവം.
സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് അരയടി വീതിയില്‍ ആഴം കുറച്ച് റോഡ് ഇത്തരത്തില്‍ പൊളിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് സംഭവമെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. സമീപത്ത് 3 മീറ്ററിനുള്ളില്‍ തന്നെ വെള്ളം ഒഴുകി പോകാന്‍ ചപ്പാത്തുള്ളപ്പോഴാണ് ഇത്തരത്തില്‍ പഞ്ചായത്ത് റോഡ് നെടുവെ വെട്ടി പൊളിച്ചത്. പൊളിച്ചതിന് ശേഷം വശങ്ങളും അടിഭാഗവും ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുമുണ്ട്.
സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഇത്തരത്തില്‍ റോഡ് കുഴിച്ചതെന്ന ന്യായം പറയുമ്പോഴും ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരത്തില്‍ റോഡ് കുഴിച്ചത് ഇരുചക്ര വാഹനങ്ങള്‍ക്കടക്കം തടസ്സമാണെന്നും ഇത് ഉടന്‍ മൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ശ്രദ്ധയില്‍പ്പെട്ടിട്ടില്ല
റോഡ് ഇത്തരത്തില്‍ കുഴിക്കാന്‍ ആര്‍ക്കും അനുമതി ഇല്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിവരം. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സെക്രട്ടറി വി സി അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ അശ്വതി എന്നിവരോട് കാര്യം തിരക്കിയെങ്കിലും അറിവില്ലെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: