കൂറ്റനാട്: വട്ടേനാട് വിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്. മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം,വര്‍ഷങ്ങളായി എസ്എസ്എല്‍സി, പ്ലസ്ടു,വിഎച്ച്എസ്സി ക്ലാസുകളിള്‍ ഉന്നത വിജയം, കലാകായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ‘സമഗ്ര വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ളത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിനായി അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
എംഎല്‍എ,എംപി, ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍, എസ്എസ്എ, ആര്‍എംഎസ്എ, പൂര്‍വ വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍, അധ്യാപകര്‍,സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെ 18 കോടിയുടെ വികസന രേഖയാണ് പിടിഎ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
ഒരു ക്ലാസിന് മൂന്നു ലക്ഷം രൂപ ചെലവഴിച്ച് എട്ട് മുതല്‍ 12 വരെയുള്ള 45 ക്ലാസുകളും പൂര്‍ണമായും ഹൈടെക്കാക്കി മാറ്റും.നിലവില്‍ ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് കോടിയും അനുവദിച്ചു.
അടിസ്ഥാന സൗകര്യം ഔരുക്കുന്നതിന് പിടിഎയും അധ്യാപകരുംഫണ്ട് സമാഹരിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്കൂളിലെ 45 ക്ലാസുമുറികളും സജ്ജീകരിച്ച് ആഗസ്റ്റ് 15 നുള്ളില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: