ഇംഫാല്‍: മണിപ്പൂരില്‍ സൈന്യവുമായി ഉണ്ടായിട്ടുള്ള 62 എറ്റുമുട്ടലുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. മണിപ്പൂരില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിബിഐ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണിപ്പൂരിലെ 62 ഏറ്റുമുട്ടലുകളില്‍ 28 എണ്ണത്തില്‍ സൈന്യത്തിനുമേല്‍ കുറ്റം ആരോപിക്കപ്പെട്ടിതനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് ആന്തരിക അന്വേഷണം വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2010-12 കാലയളവില്‍ മണിപ്പൂരിലുണ്ടായ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ചും അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. വിവിധ ഏറ്റുമുട്ടലുകളിലായി 1,528 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: