നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് 48.69 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. രണ്ട് വിമാനങ്ങളിലെത്തിയ ഇരുവരും പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്.
മലപ്പുറം സ്വദേശികളായ റിഷിയാസ്, ഷിഹാബുദീന്‍ എന്നിവരാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. രണ്ടുപേരും സൗദി അറേബ്യയില്‍ നിന്നാണ് എത്തിയത്. റിഷിയാസ് പെര്ഫ്യുമിന്റെ അഞ്ച് കുപ്പികളിലായി 1160 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നത്.
ഷിഹാബുദീന്‍ രണ്ട് കുപ്പികളില്‍ 464 ഗ്രാമും. രണ്ടു പേരും സ്വര്‍ണ്ണം കടത്തിയത് ഒരാള്‍ക്ക് വേണ്ടിയാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. 116 ഗ്രാം വീതം തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് പെര്‍ഫ്യൂം ബോട്ടിലില്‍ ഒളിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: