പത്തനാപുരം: കാനനയാത്രയും വെള്ളച്ചാട്ടത്തിലെ കുളിയും ഇഷ്ടപ്പെടുന്നവര്‍ക്കായി മാങ്കോട് പൂമരുതി കുഴിയില്‍ കിളിയറ വെള്ളച്ചാട്ടം കാത്തിരിക്കുന്നു.
കാനനഭംഗി ആസ്വദിച്ച് മലയോരമേഖലയായ മാങ്കോട് നിന്ന് ആറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കിളിയറയില്‍ എത്താം. തട്ട് തട്ടായ പാറകളില്‍ കൂടി ചിന്നിച്ചിതറി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം കാണാനും കുളിക്കാനും കുട്ടികള്‍ അടക്കം ധാരാളം പേരാണ് ഇവിടെ എത്താറുള്ളത്. അപകടരഹിതമായ വെള്ളച്ചാട്ടമായതിനാല്‍ കുടുംബങ്ങള്‍ കൂടുതലായി ഇവിടെ എത്തുന്നു.
ഔട്ട്ഡോര്‍ ഷൂട്ടിങിനായി എത്തുന്നവര്‍ നിരവധിയാണ്. വനമേഖലയുടെ അതിര്‍ത്തിയില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം.
ഇക്കാരണത്താല്‍ സമീപവാസികളുടെ കരുതലും ഇവിടെയുണ്ട്. തെന്മല, കോന്നി ഇക്കോടൂറിസവുമായി ബന്ധപ്പെടുത്തി പദ്ധതികള്‍ തയാറാക്കിയാല്‍ ടൂറിസത്തിന് കൂടുതല്‍ സാധ്യതകളുണ്ട്. വെള്ളച്ചാട്ടത്തിന് താഴെയായി ഒരു ചെറുകിട വൈദ്യുതപദ്ധതി തയാറാക്കാനും ഇവിടം അനുയോജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: