കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനയില്‍ ലക്ഷങ്ങളുടെ പാന്‍മസാല ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി. നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടാനായി 24 മണിക്കൂറും യൂണിഫോമിലും മഫ്ത്തിയിലുമായി കര്‍ശനപരിശോധനകള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. പിക്കപ്പ് വാനില്‍ പച്ചക്കറികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍മസാലശേഖരം. 60000 പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളും ബസില്‍ നിന്നും 180 പൊതി കഞ്ചാവുമാണ് പിടിച്ചത്. പാന്‍മസാല കടത്തിയ കേസില്‍ രണ്ട് പേരെയും പിടിച്ചു. വിപണിയില്‍ 15 ലക്ഷം വിലവരുന്നതാണിതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: