കോഴിക്കോട്: കുന്ദമംഗലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. നരിക്കുനി സി.എം സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി വയനാട് സ്വദേശി അബ്ദുള്‍ മജീദ്(13)ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് സംഭവം.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നാണു സൂചന. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: