കരുവാരകുണ്ട്: സൈലന്റ്വാലി ബഫര്‍ സോണ്‍ കേന്ദ്രീകരിച്ച് മാവോവാദി സംഘം തമ്പടിച്ചതായി സൂചന. അട്ടപ്പാടി വനാന്തരത്തോട് ചേര്‍ന്നു കിടക്കുന്ന കൂമ്പന്‍ മലവാരമാണ് ഇവര്‍ സുരക്ഷിത താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്.
നിലമ്പൂര്‍ കാടുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതാണ് മാവോവാദികള്‍ താവളമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് കരുതുന്നു. കൂമ്പന്‍ മലവാര മേഖലയില്‍ ഒളിച്ചു താമസിക്കാന്‍ പറ്റിയ സാഹചര്യമാണുള്ളത്. കാട്ടാന, പുലി തുടങ്ങിയ അപകടകാരികളായ വന്യമൃഗ ഭീഷണിയെ തുടര്‍ന്ന് വനം വകുപ്പധികൃതര്‍ വരെ അവിടേക്ക് തിരിഞ്ഞു നോക്കാറില്ലന്നും നാട്ടുകാര്‍ പറയുന്നു.
കരുളായി വനത്തില്‍ നിന്നും കാനനപാതയിലൂടെ എളുപ്പത്തില്‍ കരുവാരകുണ്ട് വനമേഖലയിലെത്താം. അവിടെ നിന്നും കാട്ടുപാതയിലൂടെ അട്ടപ്പാടി ഭാഗത്തേക്കും എളുപ്പത്തില്‍ സഞ്ചരിക്കാം. അട്ടപ്പാടി വനത്തിലൂടെ മാവോവാദികളെന്നു സംശയിക്കുന്ന സംഘത്തെ കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ സ്ത്രീകള്‍ നേരിട്ട് കണ്ടതാണ് കൂമ്പന്‍ മലവാരത്ത് ഇവരുടെ ഒളി താവളമുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നത്. കല്കുണ്ട് കൂമ്പന്‍ വന മേഖലയില്‍ മാവോവാദി സാന്നിധ്യമുള്ളതായി നേരത്തേ നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: