ചെറുപുഴ: പയ്യന്നൂരില്‍ സിപിഎം അക്രമം തുടരുന്നു. അക്രമത്തില്‍ പെരിങ്ങോത്തിനടുത്ത് തവിടിശ്ശേരിയില്‍ ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി തമ്പാന് തവിടിശ്ശേരിയുടെ വീട് തകര്‍ന്നു. ബുധനാഴ്ച്ച രാത്രിയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. സിപിഎം കോട്ടയായ തവിടിശ്ശേരിയില്‍ സംഘ പ്രസ്ഥാനങ്ങള്‍ തമ്പാന്റെ നേത്യത്വത്തില്‍ വളരുമെന്ന ആശങ്കയാണ് സിപിഎം തുടര്‍ച്ചയായി ഈ മേഖലയില്‍ അക്രമം നടത്തുന്നതിന് കാരണം . സംഭവ സമയത്ത് തമ്പാനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ വീടിന് നേരെ എറിഞ്ഞ ബോബ് വീട്ടുമുറ്റത്ത് വീണ് പൊട്ടിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. സ്ഫോടനത്തിനു പിന്നില്‍ സിപിഎം നേതാക്കളുടെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ഇതിനു മുന്‍പ് ഒട്ടേറെ തവണ തമ്പാന്റെ വീടിനു നേരെയും വാഹനങ്ങള്‍ക്കുനേരെയും ആക്രമണം നടന്നിരുന്നു. തമ്പാന്റെ ഓട്ടോറിക്ഷയും മുന്‍പ് തീവച്ച് നശിപ്പിച്ചിരുന്നു. ഇതിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസിന്റേത്. ഇതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ തുടര്‍ച്ചയായി പെരിങ്ങോം മേഖലയില്‍ അക്രമം നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: