ന്യൂദല്‍ഹി/ ഇസ്ലാമാബാദ്: തുടര്‍ച്ചയായ തിരിച്ചടികള്‍ ഏറ്റുവാങ്ങുന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫ് സ്ഥാനഭ്രഷ്ടനായാല് പട്ടാളം കരുത്താര്‍ജിക്കുമെന്നും ഇന്ത്യയ്ക്ക് അത് സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്.
നവാസ് ഷെറീഫിന്റെ മകള്‍ മറിയം വിദേശ ആസ്തികള്‍ മറച്ചുവെച്ചെന്നും കുടുംബം വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചിട്ടുണ്ടെന്നും പനാമാ കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
ഷെറീഫിനെ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം അധികാരങ്ങള്‍ എടുത്തുകളയുകയോ ചെയ്യും. ഇത് വരും മാസങ്ങളില്‍ ഇന്ത്യയ്ക്ക് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഷെറീഫിന്റെ നഷ്ടം ഇന്ത്യയുമായുളള ഉഭയകക്ഷി ബന്ധത്തെ ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഭരണമാറ്റം, അധികാരവും വിദേശ നയവുമൊക്ക പട്ടാളത്തിന്റെ കൈകളിലെത്തിക്കും. പട്ടാള അട്ടിമറിക്ക് സമാനമായ സ്ഥിതി സംജാതമാകും. ഇത് ഇന്ത്യയെ ബാധിച്ചേക്കും.
പനാമ കേസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്ന് ഷെറീഫ് രാജിവയ്ക്കണമെന്ന് പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജിവയ്ക്കില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ഷെറീഫും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്യക്തമാക്കി.
ഷെറീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന് പനാമ പത്രം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: