ആലത്തൂര്‍: കാലിക്കറ്റ് സര്‍വ്വ കലാശാലയുടെ ഇന്നാരംഭിക്കുന്ന അഫ്സലുല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ കേന്ദ്രം നൂറ് കിലോ മീറ്റര്‍ ദൂരത്തേക്ക് മാറ്റി യൂണിവേഴ്സിറ്റിയുടെ പരീക്ഷണം.
പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരാവസ്ഥ.
വിക്ടോറിയ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ പട്ടാമ്പി ലമെന്റ് കോളേജില്‍ പരീക്ഷ എഴുതണമെന്നുള്ള അറിയിപ്പാണ് കഴിഞ്ഞദിവസം വെബ്സെറ്റ് വഴിലഭിച്ചത്. മറ്റുചില പരീക്ഷാകേന്ദ്രങ്ങളും മാറ്റിയിട്ടുണ്ടെങ്കിലും അതെല്ലാം അടുത്തുള്ളകേന്ദ്രങ്ങളാണ്. 68 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതാന്‍ 100 കിലോമീറ്ററോളം സഞ്ചരിക്കേണ്ടത്. വിക്ടോറിയ കോളേജിലെ മറ്റു 68 വിദ്യാര്‍ഥികളുടെ കേന്ദ്രം ഒറ്റപ്പാലം മനീശിരിയിലേക്കും മാറ്റി.
ഇതില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. പരീക്ഷാ സമയം ഉച്ചക്ക് 1.30 മുതല്‍ 4.30 വരെയും വെള്ളിയാഴ്ച രണ്ടു മണിമുതല്‍ അഞ്ചുമണിവരെയുമാണ്. ഈ റൂട്ടില്‍ നേരിട്ടുള്ള ബസ് സര്‍വീസില്ല.
വിക്ടോറിയ കോളേജിന് സമീപം ഒറ്റപ്പാലം,ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഗവ.എയ്ഡഡ്,അണ് എയ്ഡഡ് കോളേജുകളുള്ളപ്പോഴാണ് പരീക്ഷാകേന്ദ്രം ഇത്രയും ദൂരത്തേക്ക് മാറ്റിയിരിക്കുന്നത്. 2015ലും ഇതിന് സമാനമായി പരീക്ഷാകേന്ദ്രം പട്ടാമ്പിയിലേക്ക് മാറ്റിയിരുന്നെങ്കിലും സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെതുടര്‍ന്ന് യൂണിവേഴ്സിറ്റി തെറ്റ് തിരുത്തി.എന്നാല്‍ യൂണിവേഴ്സിറ്റിയുടെ നടപടി മൂലം നട്ടം തിരിയുന്നത് വിദ്യാര്‍ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: