പട്ടാമ്പി: വല്ലപ്പുഴ ആനക്കോട് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുക്കുകയോ മറ്റൊ ചെയ്യാത്ത ആളെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതായി കേരള വ്യാപാരി വ്യവസായിഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ്ഭാരവാഹികള് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാംതിയ്യതി ഉച്ചക്ക് ഒരുമണിക്ക് വല്ലപ്പുഴ ആനക്കോട് രാഷ്ട്രീയ സംഘര്‍ഷം നടന്നിരുന്നു.
എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റും, ജില്ലാ വൈസ് പ്രസിഡന്റുമായ കെ.അഷറഫ് എന്ന അസറുവിന്റെ പേരില്‍ പട്ടാമ്പി പോലീസ് കള്ളക്കേസെടുത്തതായി പറയുന്നു.ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അഷറഫിനോട് വ്യക്തി വൈരാഗ്യമുള്ള ചില ആളുകളുടെ സമ്മര്‍ദ്ദഫലമായിട്ടാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ഇത്തരം നടപടികള്‍ പോലീസ് തുടരുകയാണെങ്കില്‍ കടകള്‍ അടച്ച് അനിശ്ചിതകാല സമരവുമായിമുന്നോട്ട് പോവുമെന്നും ഭാരവാഹികളായ സലിംപാറക്കല്,സി.കെ.ഉബൈദ് ,എം.മണികണ്ഠന്,പി.അലി, എം.കെ.ഇബ്രാഹിം, കെ.പി.നൗഫല്‍, നൗഷാദ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: