പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട കര്‍മസമിതിയുടേയും ദ്രുതകര്‍മസേനയുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുന്നു.
ജില്ലയില്‍ പ്രതിദിനം പകര്ച്ചവ്യാധിമരണങ്ങള് നടക്കുന്നതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം മരുതറോഡ് കനാല്‍,എരട്ടിയാല് എന്നീ പ്രദേശങ്ങളിലെ ഖരമാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് കുഴിച്ചുമൂടി.
ദ്രുതകര്മസേനാംഗങ്ങളോടൊപ്പം സ്റ്റുഡന്റ് പോലീസ്,തൊഴിലുറപ്പ് ജോലിക്കാര്‍, അംഗണവാടി-ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മിയാണ് ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ഇന്നും ശുചീകരണം നടക്കും.
നാളെ പുതുശ്ശേരി, 17ന് കോട്ടോപ്പാടം, മണ്ണാര്‍ക്കാട് 18,19,20 തീയതികളില്‍ പാലക്കാട് നഗരസഭ , 21ന് എലപ്പുള്ളി , 22,23 തീയതികളില്‍ ഓങ്ങല്ലൂര്‍, 24ന് കടമ്പഴിപ്പുറം , 25ന് കണ്ണാടി,പിരായിരി,26ന് വടക്കഞ്ചേരി,കണ്ണമ്പ്ര, 27ന് മേലാര്‍കോട്,നെന്മാറ, 28ന് പുതുനഗരം,വണ്ണാമട, 29ന് അഗളി, കരിമ്പ, 31ന് ചിറ്റൂര്‍,നല്ലേപ്പിള്ളി എന്നിവിടങ്ങളിലും ദ്രുതകര്‍മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: