ഒറ്റപ്പാലം: വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ കര്‍ഷകരെ വലച്ച് കള ശല്യം രൂക്ഷം. മഴലഭിക്കാത്തതിനാല്‍ കൃഷിയിടങ്ങളില്‍ കളനാശിനി മരുന്നുകളുടെ ഉപയോഗത്തിനും, തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പൊള്ളക്കള,കോറ, ചേങ്ങോലി, മുത്തങ്ങ എന്നീയിനങ്ങളില്‍ പെട്ട കളകളാണു മിക്ക പാടശേഖരങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. കാലവര്‍ഷം കനിയാതിരുന്നത് കള വളരുന്നതിനു കാരണമായി. മഴകുറഞ്ഞതോടെ ഒറ്റപ്പാലം, പട്ടാമ്പി മേഖലയിലെ പാടശേഖരങ്ങളില്‍ ഒന്നാംവിളയിറക്കിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
കൃഷിയിടങ്ങളില്‍ ആവിശ്യത്തിനു വെള്ളമില്ലങ്കില്‍ കളനാശിനിയുടെ ഉപയോഗം തടസ്സമാകും. എന്നാല്‍ തൊഴിലാളികളെ ലഭിക്കാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇവ പറിക്കുന്നതിനു തൊഴിലാളികള്‍ക്കു അധിക കൂലികൊടുക്കണ്ട അവസ്ഥയാണു. അമ്പത്തഞ്ചു സെന്റിലെ കള പറിക്കാന്‍ പന്തീരായിരംരൂപ ചെലവഴിച്ചതായും കര്ഷകന് പറയുന്നു.
അടിവളമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന് കര്‍ഷകരില്‍ നിന്നും അമിത വില ഈടക്കുന്നതായും ആക്ഷേപമുണ്ട്. പ്രതിസന്ധികള്‍ പരിഹരിച്ച് വിളയിറക്കുന്ന പാടശേഖരസമിതി കര്‍ഷകര്‍ക്കു വകുപ്പ്തലങ്ങളില്‍ നിന്നും വേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം രണ്ടാം വിള നെല്‍കൃഷിക്ക് ഇന്‍ഷ്യൂറന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും വിള നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. നെല്‍കര്‍ഷകരുടെ ദുരിതവും പരാധീനതകള്‍ക്കുമൊപ്പം നിറയുന്ന കളയും കര്‍ഷകരുടെ നടുവൊടിക്കുന്നു.
ബാങ്കില്‍ നിന്നും വായ്പയെടുത്താണു പല കര്‍ഷകരും വിളയിറക്കിയിരിക്കുന്നത്. ഇത്തിരിച്ചടക്കാന് കഴിയാതെ പലരും ജപ്തിഭീഷണി നേരിടുകയാണ്. നെല്‍കര്‍ഷകരുടെ പ്രതിസന്ധിക്ക് അധികൃതര്‍ പരിഹാരം കണ്ടില്ലെങ്കില്‍ പലപ്രദേശങ്ങളിലെയും പാടശേഖരസമിതികള്‍ നെല്‍കൃഷി ഉപേക്ഷക്കുമെന്ന തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: