ആലത്തൂര്‍ : ഇരുപത് ലക്ഷം രൂപ ചെലവില്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച പകല്‍ വീട് പ്രവര്‍ത്തനം തുടങ്ങിയില്ല.
ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2012 ല്‍ ആരംഭിച്ച പദ്ധതി അന്നത്തെ എം.എല്‍.എ എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തതാണ്. 2016 സെപ്തംബറില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് വീട്ടിലെ ഏകാന്തതയ്ക്ക് പരിഹാരമായി,പകല്‍ സമയം ചെലവഴിക്കാന്‍ ഒത്തുകൂടാനുള്ള സ്ഥലമായാണ് പദ്ധതി വിഭാവനം ചെയ്തത്.
രാവിലെയും വൈകീട്ടും ചായയും കടിയും ഉച്ചയ്ക് ഊണും നല്കാന് ഉദ്ദേശിച്ചിരുന്നു. കട്ടില്,കിടക്ക,ഭക്ഷണ മേശ തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.അടുക്കള അടക്കം 2000 ചതുരശ്ര അടിയാണ് കെട്ടിടം.
രണ്ട് ആയമാരെ ഇവിടേക്ക് നിയമിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ സമീപത്തെ ബഡ്സ് സ്കൂളിലേക്ക് ഇവരെ നിയോഗിച്ചു.പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും അനുമതിയും കിട്ടിയിരുന്നു. ഇതുവരെ 12 പേര് പകല്‍ വീട്ടില്‍ അന്തേവാസികളാകാന്‍ അപേക്ഷിച്ചിരുന്നു.
ഇരുപത് പേരെ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും.സാമൂഹിക നീതി വകുപ്പ് പകല്‍ വീട് പദ്ധതി ആവിഷ്കരിക്കുന്നതുമായി സഹകരിക്കുന്ന കാര്യം ഗ്രാമ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരന് പറഞ്ഞു.
സ്ഥാപന നടത്തിപ്പിന് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കും.ഇതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: