പട്ടാമ്പി: നഗരസഭയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്തെ അനധീകൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ പി.ബി.നൂഹ്. നിയമങ്ങള്‍ ലംഘിച്ച് വയല്‍ നികത്തി വീട് ഉള്‍പ്പെടെയുളള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത് പരിശോധിക്കുവാന്‍ വിലേ്ജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
വന്‍ തോതിലാണ് ഗ്രീന്‍ വയല്‍ നികത്തല്‍ നടത്തിയിരിക്കുന്നതെന്നും സബ് കലക്ടറുടെ നേതൃത്വത്തിലുളള സംഘം കണ്ടെത്തി. ഗ്രീന്‍ പാര്‍ക്ക് പ്രദേശത്ത് വന്‍ തോതില്‍ വയല്‍ നികത്തല്‍ നടക്കുന്നതായിയുളള പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹ് സ്ഥലം സന്ദശിക്കുവാന്‍ എത്തിയത്.
വര്‍ഷങ്ങളായി ഗ്രീന്‍ പാര്‍ക്ക് പ്രദേശത്ത് വയല്‍ നികത്തല്‍ നടക്കുന്നതായി സബ് കലക്ടറുടെ നേതൃത്വത്തിലുളള സംഘത്തിന് ബോധ്യമായി.അതേസമയം വര്‍ഷങ്ങളായി വീട് നിര്‍മ്മിച്ചവര്‍ക്ക് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടുളള അനുമതിലഭിക്കാത്ത വിഷയവും പ്രദേശവാസികള്‍ സബ്ബ് കലക്ടറെ അറിയിച്ചു.
ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ കലക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.ഇതോടൊപ്പം വയല്‍ നികത്തി നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടു.ഇതേക്കുറിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുവാനും വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
വെളളകെട്ടുളള സ്ഥലങ്ങള്‍ നികത്തി വീടുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും സബ്കലക്ടര്‍ ഉന്നയിച്ചു.ഇക്കാര്യത്തില്‍ നിയമപരമായി മാത്രമേ ഇക്കാര്യങ്ങളില്‍ മുന്നോട്ട് പോകുവാനാകുകയൂളളവെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.2008ന് ശേഷം വയല്‍ നികത്തി കെട്ടിടങ്ങള്‍ പണിത് കാര്യങ്ങളും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: