ഒറ്റപ്പാലം: നടിക്കു നേരെ നടന്ന അക്രമത്തിനൊപ്പം മലയാള സിനിമയിലെ ചിലരുടെ അധോലോകബന്ധങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്നു ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്രാധാകൃഷ്ണണന് ആവിശ്യപ്പെട്ടു.
ഭരണകക്ഷി എംഎല്‍എ മുകേഷിന് നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള പങ്കിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിബസില്‍ സഹയാത്രികനു നേരെ കുരുമുളകുപൊടി വിതറി നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ മുകേഷ് എങ്ങനെ ഡ്രൈവറായി സ്വീകരിച്ചുവെന്നു വ്യക്തമാക്കണം.
ടി.പി.സെന്‍കുമാറിനെതിരെ ആഭ്യന്തര വകുപ്പ് കേസെടുക്കാന്‍ തുനിഞ്ഞത് ജനങ്ങളെ ഭീഷിണിപെടുത്തുന്നതിന്റെ ഭാഗമാണ്. ലാവലിന്‍ കേസില്‍ രക്ഷപ്പെടുന്നതിനു വേണ്ടിയാണു മണിയെ പിണറായി വൈദ്യുതി മന്ത്രിയാക്കിയത്. അതിന്റെ പാരിതോഷികമായിട്ടാണു 2500 ഏക്കര്‍ ഭൂമിയുടെ കൈയേറ്റ കണക്കെന്നും രാധാകൃഷ്ണന് ആരോപിച്ചു.
പത്രസമ്മേളനത്തില്‍ മധ്യമേഖലജനറല് സെക്രട്ടറി പി.വേണുഗോപാല്‍, മണ്ഡലം ജനറല്‍സെക്രട്ടറി ടി.ശങ്കരന് കുട്ടി,പി.എ.സജീവ് കുമാര്‍, മണ്ഡലംപ്രസിഡന്റ് എന്‍.കെ.മണികണ്ഠന്, സംസ്ഥാന കമ്മിറ്റി അംഗം കെ.ശിവദാസന്‍, പ്രസാദ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: