കോട്ടയം: മഴക്കാലത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിഞ്ഞതോടെ ഡെങ്കിപ്പനി നിയന്ത്രണവിധേയം ആക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ജില്ലയില്‍ രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ അമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 90-ല്‍ അധികം പേര് രോഗലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തുകയും ചെയ്തു.
പകര്‍ച്ചപ്പനിയ്ക്കൊപ്പം ഡെങ്കിയും പടരുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ചില സ്വകാര്യ ആശൂപത്രികള്‍ ഡെങ്കിപ്പനി ചികിത്സയുടെ പേരില്‍ രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഡെങ്കിപ്പനി ചികിത്സയുടെ പേരില്‍ സ്വകാര്യ ആശൂപത്രികള്‍ 30,000 രൂപവരെ വാങ്ങുന്നതായിട്ടാണ് ആക്ഷേപം. പകര്‍ച്ചപ്പനി ബാധിച്ച് എത്തുന്നവരെ ശരിയായ രോഗനിര്‍ണയം നടത്താതെ ഡെങ്കിപ്പനിയ്ക്ക് ചികിത്സിക്കുന്നുണ്ട്്.
പ്ലേറ്റ്ലെറ്റ് കുറഞ്ഞ രോഗികള്്ക്ക് അത് കൃത്രിമമായി നല്‍കേണ്ടിവരുമെന്ന് പറഞ്ഞാണ് വലിയതുക ചികിത്സയ്ക്കായി ഈടാക്കുന്നത്. എന്നാല്‍ ഡെങ്കിചികിത്സ സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിട്ടുണ്ടെന്നും ഇത് സ്വകാര്യ ആശൂപത്രികള്‍ക്കും ബാധകമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പനി ബാധിച്ച് വരുന്ന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഈ മാസം ആദ്യം ശരാശരി 1000 പേര് വീതമാണ് ചികിത്സയ്ക്ക് വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1507, 1095, 1123 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മലയോരമേഖലയിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതാണ് രോഗ തീവ്രതയ്ക്ക് കാരണം.
ജില്ലയില്‍ രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സ്്തംഭിച്ച അവസ്ഥയിലാണ്. മഴ ശക്തിപ്പെട്ടതോടെ മാലിന്യനീക്കം നടക്കുന്നില്ല. കോട്ടയം നഗരത്തില്‍ ഒഴിഞ്ഞ പുരയിടങ്ങളില്‍ മാലിന്യം മറവുചെയ്യുകയാണ്. ഇതില്‍ നിന്നുണ്ടാകുന്ന വെള്ളം ജലസ്േത്രാതസ്സുകളില് കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിസാരം ഉള്‍പ്പെടെയുളള ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: