കൊച്ചി: കേരളത്തിലെ ഡെന്റല്‍ ലാബ് ഉടമകളും സെറാമിക് വര്‍ക്കുകള്‍ ചെയ്യുന്നവരും ചേര്‍ന്ന് ആള് കേരള ഡെന്റല്‍ ലാബ് ഓണേഴ്സ് ആന്റ് സെറാമിസ്റ്റ് അസോസിയേഷന് എന്ന സംഘടന രൂപീകരിച്ചെന്ന് പ്രസിഡന്റെ ഷാഹിദ കെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാബ് ഉടമകളെയും ടെക്നീഷ്യന്മാരെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തില്‍ നാനൂറില്പരം ഡെന്റല്‍ ലാബുകളിലായി എണ്ണായിരത്തില്‍പ്പരം പേര് ജോലി ചെയ്യുന്നുണ്ട്. ഡെന്റല്‍ കോളേജുകളില്‍ നടത്തുന്ന ഡെന്റല്‍ മെക്കാനിക് കോഴ്സുകളില്‍ സെറാമിക് ടെക്നോളജി വേണ്ടവിധത്തില്‍ പഠിപ്പിക്കുന്നില്ല. എന്നാല്‍ അനധികൃതമായി അംഗീകാരമില്ലാത്ത കോഴ്സ് നടത്തി സര്‍ട്ടിഫിക്കേറ്റ് നല്കുന്ന ധാരാളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനെയും, കേരള ഡെന്റല്‍ കൗണ്‍സിലിനെയും സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: