കൊച്ചി: ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മരട് ഗ്രിഗോറിയന്‍ സ്കൂളിലെ അഞ്ഞൂറു വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫിംഗര്‍ ഡാന്‍സ് 15നു നടത്തുമെന്ന് വൈസ് പ്രിന്‍സിപ്പാള്‍ വിനുമോന് കെ മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആയിരം കൈവിരലുകള്‍ ചലിപ്പിച്ചു കൊണ്ടുള്ള നൃത്തം അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പരിപാടി. ഫിംഗര്‍ ഡാന്‍സ് ഇന്ത്യയില്‍ പരിചയപ്പെടുത്തിയ ഇംതിയാസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ രണ്ടു മാസമായി വിദ്യാര്‍ഥികള്‍ ഇതിനുള്ള പരിശീലനത്തിലാണ്. ലോക ഐക്യവും സമാധാനവും എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: