ന്യൂദല്‍ഹി: വോള്‍വോ വി90 ക്രോസ് കണ്ട്രി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ്-ഷോറൂം വില. ഇന്ത്യയിലെത്തുന്ന ആദ്യ ലക്ഷ്വറി ക്രോസ്ഓവര്‍ സ്റ്റേഷന് വാഗണ്‍ ആണ് വോള്‍വോ വി90 ക്രോസ് കണ്ട്രി.
പ്രധാനമായും വോള്‍വോ എസ്90 സെഡാന്റെ ചുവടുപിടിച്ചാണ് വോള്‍വോ വി90 ക്രോസ് കണ്ട്രി നിര്‍മ്മിച്ചിരിക്കുന്നത്. വി90 ക്രോസ് കണ്ട്രിയുടെ വരവ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ പുതിയ പ്രവണതയ്ക്ക് തുടക്കമിടും. മെഴ്സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ സ്റ്റേഷന് വാഗണുകളുമായി ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: