തിരുവനന്തപുരം: ജെഡിയുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ല. അക്രമസമരങ്ങളല്ല യുഡിഎഫ് നയമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനതാദള്‍ യുണൈറ്റഡിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യുഡിഎഫ് വളരെ ഗൗരവത്തോടെ തന്നെ എടുക്കുംമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി ജെഡിയുവിനെ സ്വാഗതം ചെയ്തല്ലോ എന്ന ചോദ്യത്തിന് അഞ്ചുവര്‍ഷമായി ഒരുപാട് സ്വാഗതം ചെയ്തതല്ലേ, എന്നിട്ടും യാഥാര്‍ത്ഥ്യമായില്ലല്ലോ എന്നും കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: