പുനെ: ഐടി രംഗത്ത് ജോലി സ്ഥിരതയില്ലെന്ന് ആരോപിച്ച് യുവ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശി ഗോപീകൃഷ്ണ ദുര്‍ഗപ്രസാദ് (25) ആണ് മരിച്ചത്. ഹോട്ടലിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുനെ വിമാന് നഗറിലെ ഹോട്ടലിലായിരുന്നു ഗോപീകൃഷ്ണ താമസിച്ചിരുന്നത്. ഇയാളുടെ ഇടതുകൈയില്‍ 25 മുറിവുകളുണ്ടായിരുന്നു. ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ടെറസ്സില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ മാനേജരാണ് സംഭവം പോലീസിനെ അറിയിച്ചത്.
ഗോപീകൃഷ്ണയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഐടി മേഖലയില്‍ ജോലി സുരക്ഷയില്ലെന്നും തന്റെ കുടുംബത്തെ കുറിച്ച് വേവലാതിയുണ്ടെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: