പൂക്കോട്ടുംപാടം: മൂച്ചിക്കലില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണ്ണീച്ചര്‍ പോളീഷിംങ് സ്ഥാപനം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്കി.
ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണത്തിന് ശേഷം ഉപകരണങ്ങള്‍ക്ക് പോളീഷ് ചെയ്യുന്നതോടെ പുറത്തേക്ക് അസഹനീയമായ രീതിയില്‍ ദുര്‍ഗന്ധം വരുന്നുയെന്നും ഇത് തലവേദന, മയക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുയെന്നുമാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ സ്ഥാപനം സന്ദര്‍ശിച്ചു.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് വാര്‍ഡ് അംഗങ്ങളായ കളരിക്കല്‍ സുരേഷ് കുമാര്‍, ശിവദാസന്‍ ഉള്ളാട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഇതിന് എത്രയും വേഗം പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: