ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രം സുരക്ഷാസേനയ്ക്കു നിര്‍ദേശം നല്കി. ജമ്മു കശ്മീരില്‍ ഭീകരവാദം അതിന്റെ അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഏഴ് അമര്‍നാഥ് തീർത്ഥാടകർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ താഴ്വരയിലെ ഭീകരവാദത്തെ ഇല്ലാതാക്കും.
ജമ്മു കശ്മീര്‍ ഇന്ത്യുയുടെ സുപ്രധാന ഭാഗമാണ്. അതിനാൽ ഭീകരതയെ ഉന്മൂലനം ചെയ്യാൻ സാധാരണ ജനങ്ങളും സുരക്ഷാസേനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ വിഘടനവാദി നേതാക്കളെയും മന്ത്രി കുറ്റപ്പെടുത്തി. സ്വന്തം മക്കളെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചതിനുശേഷമാണ് ഇത്തരം നേതാക്കള്‍ സാധാരണ കുട്ടികളെ അക്രമത്തിലേക്ക് തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 40 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനകാലം ജൂണ്‍ 29നാണ് ആരംഭിച്ചത്, ആഗസ്റ്റ് 7ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: