പള്ളുരുത്തി: ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ വികസനം അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
ഹാര്‍ബറിന് ആവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, റോഡ് സഞ്ചാരയോഗ്യമാക്കുക ,കോളനിയില്‍ താമസിക്കുന്ന ഒന്‍പത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
ബുധനാഴ്ച എ. ആര്. അന്തോണീസ് നിരാഹാരം അനുഷ്ഠിച്ചു വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ് ജോര്‍ജ്ജ് നേതൃത്വം നല്‍കും. നൂറു കണക്കിന് തൊഴിലാളികള്‍ മത്സ്യബന്ധന അനുബന്ധ തൊഴിലിനായി ഹാര്‍ബറിനെ ആശ്രയിച്ചു വരികയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ് നിലവില്‍ ഹാര്‍ബറിലേക്ക് കടക്കുന്നത്. നിയമപരമായ നടപടികള്‍ അവലംബിച്ച് ന്യായവില നല്കി ഭൂമി ഏറ്റെടുക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. അതേ സമയം ചെല്ലാനം ഗ്രാമ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് ചെല്ലാനം ഹാര്‍ബറിനു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: