പെരുമ്പാവൂര്‍: സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) ജില്ലാ കണ്വെന്ഷന് അഭിപ്രായപ്പെട്ടു. പെരുമ്പാവൂരില്‍ നടന്ന കണ്വെന്ഷന് എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപാലകൃഷ്ണന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ശങ്കര്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.ആര്. സുനില്‍ കുമാര്‍, സന്തോഷ് നാരാ യണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.എന്‍. ഗോപാലകൃഷ്ണന് (പ്രസിഡന്റ്), എം ശങ്കര്‍ (സെക്രട്ടറി), നാരായണന് നമ്പൂതിരി (ഖജാന്‍ജി), എം ഹരിദാസ്, (വൈസ് പ്രസിഡന്റ്), ഉമാശങ്കര്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: