മലമ്പുഴ: ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴയില്‍ എടിഎം ഇല്ലാത്തത് സഞ്ചാരികളെ വലക്കുന്നു.
എടിഎമ്മിനെ ആശ്രയിച്ച് എത്തുന്ന ടൂറിസ്റ്റിന് പണം വേണമെങ്കില്‍ നാല് കിലോമീറ്റര്‍ സഞ്ചരിച്ച് മന്തക്കാട്ടോ ഒമ്പതുകിലോമീറ്റര്‍ സഞ്ചരിച്ച് കഞ്ചിക്കോടോ എത്തിയാലേ പണം ലഭിക്കൂ.
ഇതില്മന്തക്കാട്ടിലെ കനറാബാങ്ക് എടിഎം സ്ഥാപിച്ചതു മുതല്‍ ഇന്നുവരെ കൃത്യമായി, ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ല.ഡാം നവീകരണത്തിനു ശേഷം പല സ്ഥലത്തായി കൗണ്ടര്‍ സ്ഥാപിക്കാന്‍ ശ്രമം നടന്നുവെങ്കിലും നടപ്പായില്ല.
പഞ്ചായത്തിലെ ആകെയുള്ള ദേശീയ ബാങ്കായ കനറാ ബാങ്ക് താല്പ്പര്യമെടുക്കുന്നുമില്ല. എടിഎമ്മുണ്ടാകുമെന്ന് വിശ്വസിച്ച് കുറച്ച് പണവുമായി എത്തുന്ന സഞ്ചാരികള്‍ ഭക്ഷണത്തിനോ, വല്ലതും വാങ്ങാനോ കാശില്ലാതെ വെറും കൈയോടെ മടങ്ങുന്ന കാഴ്ച പതിവാണ്.
ഇത് ഹോട്ടലുകളുള്‍പ്പെടെ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: