തൃശൂര്‍ : കേരളവര്‍മ്മ കോളേജില്‍ സരസ്വതിദേവിയുടെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച് എസ്എഫ്ഐ. സംഭവത്തില്‍ വ്യാപക പ്രതിഷേധം.
കോളേജിനു മുന്നിലാണ് എം.എഫ്.ഹുസൈന് വരച്ച വിവാദ ചിത്രത്തിന്റെ കോപ്പി വലുതാക്കി പ്രദര്‍ശിപ്പിച്ചത്. ഈ ചിത്രം കാണരുതെന്നാണ് അവര്‍ വിലക്കിയത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
സംഭവം വിവാദമായിട്ടും ചിത്രം എടുത്തുമാറ്റാന്‍ കോളേജ് അധികാരികള്‍ തയ്യാറായില്ല.
വീണ വായിക്കുന്ന നഗ്നസ്ത്രീരൂപമാണ് ചിത്രത്തിലുള്ളത്. ഇതിനു താഴെ സരസ്വതി എന്ന് എഴുതിയിട്ടുമുണ്ട്. എം.എഫ്.ഹുസൈനെതിരെ ഈ ചിത്രത്തിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
ക്രമിനല്കുറ്റമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്തതെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
എസ്എഫ്ഐയുടെ നടപടി അപലപനീയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് പറഞ്ഞു.ചിത്രം എടുത്തുമാറ്റാനും അത് സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും കൊച്ചിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: