ഹൂസ്റ്റണ്‍: യുഎസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ മരിച്ചു. ഒഹിയോയില്‍ ശനിയാഴ്ചയുണ്ടായ അപകടത്തില്‍ ഉമാ മഹേശ്വര കലപടപു(63), ഭാര്യ സിത ഗീത കലപടപു(61) എന്നിവരാണ് മരിച്ചത്.
പൈപ്പര്‍ ആര്‍ച്ചര്‍ പിഎ-28 വിമാനമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം 10.36നും 12.30നുമിടയിലാണ് അപകടത്തില്‍ പെട്ടത്. ബെലെര്‍ലിയില്‍ നിന്ന് മൂന്നു മൈല്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. എന്നാല്‍ വിമാനം അപടകടത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വ്യക്തമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രദേശത്ത് വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. മനശാസ്ത്ര ഡോക്ടറായ കലപടപു രാജ് എന്നപേരില്‍ സ്വന്തമായി ക്ലിനിക്കുകള്‍ നടത്തിവരികയായിരുന്നു. ലോഗന്‍സ്‌പോര്‍ട്, ഇന്ത്യാനപോളിസ്, ലഫയെട്ടെ, കൊകൊമോ എന്നിവിടങ്ങളില്‍ രാജ് ക്ലിനിക്കിന് ഓഫീസുമുണ്ട്. ഇതുകൂടാതെ ഫോട്ടോഗ്രാഫര്‍ കുടിയാണ് കലപടപു
















