തിരുവല്ല: വരട്ടാര്മാതൃകയില് തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കോലറയാര്‍.ഇതിനോട് അനുബന്ധിച്ചുള്ള നാട്ടുകൂട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുനരുജ്ജീവനത്തിനായി നിരണം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
കടപ്ര പഞ്ചായത്തിലെ നാട്ടുകൂട്ടം 14,15 വാര്‍ഡുകളില്‍ വ്യാഴാഴ്ച രണ്ടിന് ആലുംതുരുത്തി മട്ടയ്ക്കല്‍ ഹാളില്‍ യോഗം ചേരും. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. കടപ്ര പത്താം വാര്‍ഡിലെ യോഗം വെള്ളിയാഴ്ച മേപ്രശ്ശേരില് ഭാഗത്ത് നടത്തും. കടപ്ര പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലൂടെ കോലറയാര്‍ ഒഴുകുന്നുണ്ട്.പടിഞ്ഞാറന്‍ കളി വള്ളങ്ങള്‍ കുതിച്ചുപാഞ്ഞ കോലറയാര്‍ നാശത്തിന്റെ വക്കിലായിട്ട് പതിറ്റാണ്ട് പിന്നിട്ടു. പമ്പയില്‍ തുടങ്ങി പമ്പയില്‍ തിരിച്ചെത്തുന്നതാണ് കോലറയാര്‍. പമ്പയുടെ മാന്നാര്‍ വഴിയുള്ള ശാഖയില്‍ കടപ്ര അറയ്ക്കല്‍ മുയപ്പില്‍(രണ്ട് ജല പ്രവാഹങ്ങള്‍ ചേരുന്ന ഭാഗം)തുടങ്ങി അരീത്തോട്ടിലെ പൂവംവേലി മുയപ്പു വരെയാണ് കോലറയാര്‍. 7 കിലോമീറ്റര്‍ നീളം. കണ്ണശ്ശപ്പറമ്പും നിരണം വലിയപളളിയും മുന്നൂറ്റിമംഗലം വിഷ്ണുക്ഷേത്രവും കോലറയാറിന്റെ തീരത്താണ്.25മീറ്റര്‍ വീതിയുണ്ടായിരുന്ന കോലറയാറിനിപ്പോള് ശരാശരി 10മീറ്ററാണ് വീതി. ചിലേടത്ത് 5മീറ്റര്‍ മാത്രം. കുടിക്കാന്‍വരെ ഉപയോഗിച്ചിരുന്ന വെള്ളത്തില്‍ ഇപ്പോള്‍ കാല് കഴുകാന്‍ പോലുമാകില്ല. കരയിലുള്ളവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ വര്‍ധിച്ചു. അശാസ്ത്രീയമായിപ്പണിത കലുങ്കുകള്‍, കൈയേറ്റം, എക്കല്‍ നീക്കാതിരിക്കല്‍, പമ്പയുടെ അടിത്തട്ട് താഴ്ന്നു എന്നീകാരണങ്ങളാല്‍ നദിനാശത്തിന്റെ വക്കിലെത്തി. അഞ്ച് പാലങ്ങളാണ് കോലറയാറിന് കുറുകെയുളളത്. ആലാട്ടുകടവ്, ആലുംതുരുത്തി, പളളിക്കടവ്, ഡക്ഫാം, നാലാംവേലില്‍ കലുങ്ക് എന്നിവ. നദിയുടെ യഥാര്‍ഥ വീതിക്ക് അനുസൃതമല്ല ഇവയുടെ നിര്‍മ്മാണമെന്ന് 2002 ല്‍ കോലറയാര്‍ പുനരുജ്ജീവന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 450 ഏക്കര്‍ വരുന്ന നിരണത്തുതടം, 300 ഏക്കറോളമുള്ള അരിയോടിച്ചാല്‍ എന്നീപുഞ്ചകളില് നേരിട്ട് കോലറയാര്വഴിയാണ് ജലസേചനം. നദിയുടെ നാശം പലതവണ ഇവിടുത്തെ കൃഷിയിടങ്ങളെ ബാധിച്ചു.
വേനല്‍ മഴയിലെ വെളളക്കെട്ട് തിരിച്ച് ആറ്റിലേക്ക് ഒഴുക്കാന്‍ കഴിയാതെ 400 ഏക്കറിലെ നെല്‍കൃഷി 2012ല്‍ നഷ്ടപ്പെട്ടു. രണ്ട് കോടിയോളം രൂപയുടെ നഷ്ടം. തുരുത്തിക്കാട് ബിഎഎം കോളേജ് രസതന്ത്രവിഭാഗം പി.ജി. ഡിപ്പാര്‍ട്ടുമെന്റ് മുമ്പ് നടത്തിയ പഠനഫലം അനുസരിച്ച്. കോലറയാറിലെ വെളളത്തിന്റെ പി.എച്ച്. മൂല്യം 6.2 ആണ് കണ്ടെത്തിയത്. 6.5 എങ്കിലും വേണ്ടിടത്താണിത്. ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിച്ച ഓക്സിജന്റെ അളവ് 5 എം.ജി. വേണ്ടപ്പോള്‍ ഇവിടെയുളളത് 4.4 മാത്രം. ബയോളജിക്കല്‍ ഓക്സിജന്‍ അനുവദനീയമായ 3 എം.ജി.യും കടന്ന് 9.6 ആണ്. കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീ ലിറ്ററില്‍ 95000. അനുവദനീയമായ പരിധി 500 എംപിഎന്‍ കോലറയാര്‍ സംരക്ഷിക്കുന്നതിന് പുനരുജ്ജീവന സമിതി 2002 ല്‍ 91 ലക്ഷം രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി തിരുവല്ല ആര്‍ഡിഒ വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. 3ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്.
2012ല്‍ കൈയേറ്റം ഒഴിപ്പുക്കുമെന്ന് പ്രതിജ്ഞയെടുത്ത് കല്ലിടല്‍ നടത്തി. ഇതും പാതി വഴിയിലായി. ഇത്തവണ സര്‍ക്കാര്‍ നാലുകോടിരൂപ പുനരുജ്ജീവനത്തിന് അനുവദിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പുനരുജ്ജീവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: