മിസ്സിസ്സിപ്പി: യുഎസ് സൈനിക വിമാനം തകര്‍ന്നുവീണ് 16 മരണം. മിസ്സിസ്സിപ്പിയുടെ തലസ്ഥാനമായ ജാക്സണിന് വടക്ക് 135 കിമീ അപ്പുറത്താണ് അപകടമുണ്ടായത്. സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്ന ടാങ്കര്‍ വിമാനമാണ് തകര്‍ന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി അഞ്ച് മണിക്കൂറിലേറെ നടന്ന തിരച്ചിലില്‍ 16 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സോയബീന്‍ പാടത്താണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ 8 കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറി വീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: