ന്യൂദല്‍ഹി: ബംഗാളിലെ ഹിന്ദു വിരുദ്ധ കലാപത്തില്‍ ബിജെപി ദേശവ്യാപക പ്രക്ഷോഭത്തിന്. ഇന്ന് വൈകിട്ട് നാലിന് രാജ്ഘട്ടില്‍ നിന്നാരംഭിക്കുന്ന റാലിയോടെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മീനാക്ഷി ലേഖി എംപി പറഞ്ഞു.
മുഖ്യമന്ത്രി മമതയുടെ പ്രീണന നടപടികളാണ് സംസ്ഥാനത്ത് അടിക്കടി കലാപമുണ്ടാകുന്നതിന് കാരണമെന്ന് ലേഖി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും കള്ളനോട്ട് കടത്തും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിര്‍ത്തി സുരക്ഷിതമാക്കുന്നതിന് ഭൂമിയേറ്റെടുത്ത് കേന്ദ്രസേനക്ക് നല്കാന് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അവര്‍ വിശദീകരിച്ചു.
ഇതിനിടെ ബദുരിയ കലാപത്തില്‍ എന്‍ഐഎ അന്വേഷണം സംബന്ധിച്ച് നിലപാടറിയിക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഹര്‍ജി 21ന് വീണ്ടും പരിഗണിക്കും. കലാപം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്കി.
32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 66 പേര് അറസ്റ്റിലായതായി സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: