ഇനി വായിക്കാനും ഫേസ്ബുക്ക് കൂട്ടാകും. എങ്ങനെയെന്നല്ലേ. ‘ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍’ ഫീച്ചര്‍ വഴിയാണിത് സാധ്യമാക്കുക. ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വഴി പ്രസിദ്ധീകരണങ്ങള്‍ സബ്സ്ക്രൈബ് ചെയ്യാന്‍ സാധിക്കും. സബ്സ്ക്രിപ്ഷന് നിരക്കിലൂടെയും പ്രീമിയം മോഡലുകളിലൂടെയും പ്രമുഖ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കാനാണ് ഫേസ്ബുക്ക് പുതിയ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, ദ ഇക്ക്ണോമിസ്റ്റ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലെ ചില ആര്‍ട്ടിക്കിളുകള്‍ സൗജന്യമായും ബാക്കിയുള്ളവ നിശ്ചിത നിരക്ക് നല്‍കിയും വായിക്കാവുന്ന തരത്തിലായിരിക്കും ഫേസ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ ചെറിയൊരു വിഭാഗം പ്രസാധകരെ ഉള്‍പ്പെടുത്തികൊണ്ട് സബ്സ്ക്രിപ്ഷന് ടൂള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. 2018ഓടെ കൂടുതല്‍ പ്രസിദ്ധീകരണങ്ങളെ പദ്ധതിയുടെ ഭാഗമാക്കും.
പ്രസിദ്ധീകരണങ്ങള്‍ക്ക് വരിക്കാരെ കൂടുതല്‍ അടുത്തറിയുന്നതിനുള്ള സംവിധാനവും ഫേസ്ബുക്ക് ഒരുക്കും. ന്യൂയോര്‍ക്ക് ടൈംസ്, ഹാസ്റ്റ്, ദ ഇക്കണോമിക് ടൈംസ് തുടങ്ങിയ മീഡിയ ഗ്രൂപ്പുകളുമായി കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ മീഡിയ എക്സിക്യൂട്ടീവുകളുമായി ഈ ആഴ്ച ചര്‍ച്ച സംഘടിപ്പിക്കുമെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: