പുതിയഫീച്ചറുകളുമായി യാഹൂ മെയില്‍ സൈബര്‍ ലോകത്തേക്ക് തിരിച്ചെത്തി. വെറൈസണ്‍ കമ്പനിയുടെ ഉടമസ്ഥതയിലാണിപ്പോള്‍ യാഹൂ. പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പെയ്ഡ് വേര്‍ഷന്‍ യാഹൂ മെയില്‍ പ്രോയും അവതരിപ്പിച്ചിട്ടുണ്ട്.
തീമിംഗിലും ഇമോജികളിലുമെല്ലാം പുതുമകളുമായെത്തുന്ന യാഹൂ മെയ്ലില് നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറ്റാച്ച്മെന്റുകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വെവ്വേറെയായാണ് കാണിച്ചിരിക്കുന്നത്.
2250 രൂപ വാര്‍ഷിക വരിസംഖ്യയടച്ചാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി യാഹൂ ഉപയോഗിക്കാം. 250 രൂപയാണ് മാസവരിസംഖ്യ. മൊബൈലില്‍ 600 രൂപ മാത്രമേയുളളു വാര്‍ഷികവരിസംഖ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: