തിരൂര്‍: മലയാള സര്‍വകലാശാലയുടെ പേരില്‍ നടന്ന ഭൂമി കുംഭകോണം സമഗ്രമായി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.വിബിന് ആവശ്യപ്പെട്ടു.
തിരൂര്‍ ആര്‍ഡിഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനൂര്‍ എംഎല്‍എയുടെ പങ്ക് ഗൗരവതരമാണ്.
നിര്‍ദ്ദിഷ്ട ‘ൂമി സര്‍വകലാശാല ആസ്ഥാനം പണിയുന്നതിന് യോഗ്യമല്ലെന്നും, അവിടെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നും, നിശ്ചയിച്ചിരിക്കുന്ന വില വളരെ കൂടുതലാണെന്നും വ്യക്തമാണ്. ഒരു ജനപ്രതിനിധി തന്നെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബിയുടെ പങ്ക് അന്വേഷിക്കുക, ഭൂമിയുടെ രജിസ്ട്രേഷന് റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അജി തോമസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: