മലപ്പുറം: പേള്‍സ് അഗ്രോ കോര്പ്പറേഷന് ലിമിറ്റഡിന്റെ ആസ്തികള്‍ വിറ്റഴിച്ച് ആയിരക്കണക്കിന് നിക്ഷേപകര്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പിഎസിഎല്‍ ഫീല്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലക്ഷണക്കിന് വരുന്ന ഫീല്‍ഡ് വര്‍ക്കര്‍മാരാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളത്. കസ്റ്റമേഴ്സില്‍ നിന്ന് ഫീല്‍ഡ് വര്‍ക്കര്‍മാര്‍ പണം സ്വീകരിച്ച് ഓഫീസില്‍ അടക്കുകയാണ് പതിവ്. ലക്ഷക്കണക്കിന് വരുന്ന ഫീല്‍ഡ് വര്‍ക്കര്‍മാരാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളത്. കസ്റ്റമേഴ്സില്‍ നിന്നും ഫീല്‍ഡ് വര്‍ക്കര്‍മാരില്‍ നിന്നും പണം സ്വീകരിച്ച് ഓഫീസില്‍ അടക്കുകയാണ് പതിവ്. ഇപ്രകാരം അടച്ച പണം തിരികെ കിട്ടാത്തതിനാല്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ലോധകമ്മീഷന്‍ മുമ്പാകെ നിവേദനം നല്‍കാനും യോഗം തിരുമാനിച്ചു. ആബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. എം.രാജന് മുഖ്യാതിഥിയായിരുന്നു. പി.പി.റുഖിയ, ടി.വി.സിന്ധു, കെ.സദാനന്ദന്, സി.സുഹ്റ, ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: