പരപ്പനങ്ങാടി: കഴിഞ്ഞ നവംബര്‍ 25ന് പ്രവര്‍ത്തനമാരംഭിച്ച അയോദ്ധ്യാനഗറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറില്ലാതായിട്ട് രണ്ടാഴ്ചയായി. പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും കോളനിവാസികളുമടങ്ങുന്ന ചേരിപ്രദേശമായ കെട്ടുങ്ങല്‍ പ്രദേശത്തിന്റെ ഏക ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രി.
ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 250ലേറെ രോഗികളെത്തുന്ന ഈ ആതുരാലയത്തില്‍ ഡോക്ടറെ കുടാതെ നാല് ജീവനക്കാര്‍ കൂടിയുണ്ട്. ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നാഷനല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിവേദനം നല്കി. വാര്‍ഡ് കൗണ്‍സിലര്‍ തറയില്‍ ശ്രീധരന്, കെ.പി.വല്‍സരാജ്, സി.ജയദേവന്, എം.പി.ബാബുരാജ്, കെ.പി.കുട്ടിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ ഭൂരിഭാഗം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പിഎച്ച്സികളോട് സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: