തലശ്ശേരി: എസ്ബിഐ ഗുണ്ടര്‍ട്ട് റോഡ് ശാഖയില്‍ ഒരുക്കിയ പൈതൃക മ്യൂസിയം ബാങ്കിന്റെ ഉദ്ഘാടനം തിരുവന്തപുരം സര്‍ക്കിള്‍ ചീഫ് മാനേജര്‍ എസ്.വെങ്കിടരാമന് നിര്‍വ്വഹിച്ചു. തലശ്ശേരിയിലെ ആദ്യത്തെ ഈ ബാങ്കിന്റെ പ്രവര്‍ത്തന ചരിത്രവുമായി ബന്ധപ്പെട്ട രേഖകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
1878ല്‍ ബാങ്ക് ഓഫ് മദ്രാസിന്റെ ശാഖയായി ആരംഭിച്ച ബാങ്ക്, പില്ക്കാലത്ത്, ഇംപീരിയല്‍ ബാങ്കാവുകയും 1955ല്‍ എസ്ബിഐ ആയിത്തീരുകയും ചെയ്തു. ചടങ്ങില്‍ കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ എ.വി.സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.അരവിന്ദ്, ഫാ.ജി.എസ്.ഫ്രാന്‍സിസ്, എ.രാഘവന്, പ്രൊഫ.എ.വത്സലന്‍, ചീഫ് ജനറല്‍മാനേജര്‍ പി.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: