ധതൃശൂര്‍: വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച പട്ടികജാതി- വര്‍ഗ്ഗകമ്മീഷന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാനസമിതിഅംഗം ഷാജുമോന്‍ വട്ടേക്കാട്. സ്വീപ്പര്‍ തസ്തിക മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത തസ്തികളിലടക്കം വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയതിന്റെ രേഖകള്‍ പിഎസ്‌സിയില്‍ നിന്ന് കാണാതാവുകയും ചെയ്തിരുന്നു.
വിവിധ പട്ടികജാതി സംഘടനകളും വ്യക്തികളും കമ്മീഷന് മുന്നില്‍ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണം അവസാനിപ്പിച്ച നടപടി പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തോടുള്ള വഞ്ചനയാണ്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
















