പാലക്കാട്: വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അധീനതയിലുള്ള സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ വകുപ്പുകള്‍ സ്വന്തംചെലവില്‍ മുറിച്ച് മാറ്റണമെന്ന് ജില്ലാദുരനന്തനിവാരണ ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നില്ക്കുന്ന ഇത്തരത്തിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിസ്വീകരിക്കണം.
മഴക്കാലത്തുണ്ടാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണണം. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ തരണംചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങള്‍, വണ്ടികള്‍,ക്രെയിനുകള്‍,മണ്ണ് മാന്തികള്‍ ദുരിതാശ്വാസത്തിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ തഹസില്‍ദാര്‍ സജ്ജമാക്കണം.
ജലാശയങ്ങള്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര മേഖലകളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ജലനിരപ്പ് ഉയരുമ്പോള്‍ ഡാമുകള്‍ തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ പരിസരപ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണം.
ഹോട്ടലുകളിലും മറ്റും ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും ആരോഗ്യകരമായ സാഹചര്യങ്ങളിലാണെന്ന് ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധിച്ച് ഉറപ്പാക്കും.
ആക്രി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,ആക്രി വസ്തുക്കള്‍ മേല്‍ക്കൂരയ്ക്ക് കീഴില്‍ സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ ശ്രദ്ധിക്കണം. മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപന ഉടമകള്ക്കെതിരെകര്ശനമായ നടപടികള്‍ സ്വീകരിക്കും.
പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യം,ആയുര്‍വേദം,ഹോമിയോ വകുപ്പുകള്‍ നടത്തുന്ന പ്രതിരോധ -ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: