പാലക്കാട് : ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് പാലക്കാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
2014-ലെ ചാര്‍ജ് വര്‍ധനവിന് ശേഷം ബസുകളുടെ പ്രവര്‍ത്തന ചിലവ് ക്രമാതീതമായി കൂടിയിരുന്നു. മന്ത്രി സ്വകാര്യ ബസുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം മാറ്റി വച്ചത്. ഒരു മാസത്തിനകം രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുമെന്നാണ് അന്ന് ഉറപ്പു നല്‍കിയിരുന്നത് എന്നാല്‍ അതിതുവരെയും പാലിച്ചിട്ടില്ല.
ഇതുമൂലം പതിനയ്യായിരത്തോളം സ്വകാര്യ ബസ്സുകള്‍ അനിശ്ചിതത്വത്തിലാണ് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കെ.സത്യന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.രവീന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് കെ.സുധാകരന്, ജോ.സെക്രട്ടറി, കെ.സേതുമാധവന്, ട്രഷറര്‍ വി.എന്‍.ഗിരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: