Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കവിത നിറയുന്ന രാധാമാനസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 08:28 pm IST
in Lifestyle

പുരാണ പാരായണത്തില്‍ നിന്നും ഉള്‍ക്കൊണ്ട അറിവും ആവേശവും കാവ്യരചനയില്‍ മുതല്‍ക്കൂട്ടാക്കുകയാണ് രാധാ മോഹന്‍ദാസ്. നന്നേ ചെറുപ്പം മുതല്‍ ക്ഷേത്രങ്ങളില്‍ പുരാണ പാരായണം നടത്തി. പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള രാധാമണി ഇന്ന് ഏറെ ആഹ്ലാദത്തിലാണ്.

ഇവരുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ കവിത സിബിഎസ്ഇ സിലബസില്‍ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ രാധാമണിയുടെ കവിതയുണ്ട്്. ഇപ്പോളെന്നുടെയമ്മ വരും, ഇഷ്ടംപോലെ പാലുതരും, ഇത്തിരി നേരം കളയാതെ, ഇരുന്നയിരിപ്പിലകത്താക്കും… ഇങ്ങനെയാണ് കവിതയുടെ തുടക്കം.

2010-2015 വരെ ആറാം ക്ലാസില്‍ ‘ഭാഷാ കുസുമം’ എന്ന പുസ്തകത്തില്‍ ഏഴാമത്തെ പാഠം ‘ഒരു സുപ്രഭാതം പിറന്നത്’ എന്ന കവിതയില്‍ ആത്മീയ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എഴുതിയ ‘ഓംകാരമാം ശംഖുമൂതി പ്രപഞ്ചം പൊന്‍ പുലര്‍കാലമേ കണ്‍തുറക്കൂ’… എന്നു തുടങ്ങുന്ന വരികള്‍ ഏറെ ഹൃദ്യമെന്ന് വിദ്യാര്‍ത്ഥികളും ഭാഷാ വിദഗ്ധരും അഭിപ്രായപ്പെട്ടു കഴിഞ്ഞു.

തുടര്‍ന്ന് ഭക്തിയ്‌ക്കൊപ്പം മനുഷ്യനും, ജീവജാലങ്ങളും, പ്രകൃതിയുമൊക്കെ കവിതയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായത്തെ മാനിച്ച് എഴുതിയ കുട്ടികവിതയില്‍ നിന്നുള്ളതാണ് 1-ാം ക്ലാസിലെ പാഠ്യപദ്ധതിയിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇങ്ങനെ എഴുതിയെഴുതി രാധാമണി ഇതിനോടകം 75 കവിതകള്‍, 165 കുട്ടിക്കവിതകള്‍, 45 ലളിതഗാനങ്ങള്‍, 106 ഭക്തി ഗാനങ്ങള്‍, 107 കീര്‍ത്തനങ്ങള്‍ കൂടാതെ 61 കവിതകള്‍ അടങ്ങിയ ‘അമൃതബിന്ദുക്കള്‍’ എന്ന കുട്ടിക്കവിതകളുടെ സമാഹാരം, 4 ചെറുപുസ്തകങ്ങളും, ചെറുകഥകള്‍, അനുഭവക്കുറിപ്പുകള്‍, നാടന്‍പാട്ടുകള്‍, തുള്ളല്‍ പാട്ടുകള്‍ എന്നിവയും ഇതില്‍പ്പെടും. പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുള്ളതും നിരവധിയാണ്.

ജീവിതയാത്രയില്‍ കുടുംബത്തിലെ കഷ്ടതയും, ദാരിദ്ര്യവും വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുവാന്‍ രാധാമണിയ്‌ക്ക് കഴിഞ്ഞില്ല. മരപ്പണിക്കാരനായിരുന്ന പിതാവിന്റെ തുശ്ചവരുമാനത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ 5-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട് പിതാവ് ചൊല്ലിക്കൊടുത്ത കവിതകളും കഥകളുമായിരുന്നു കൂട്ടുകാര്‍. മരപ്പണിക്കാരനായ മോഹന്‍ദാസിന്റെ ജീവിതസഖിയായി രാധാമോഹന്‍ ദാസ് എന്ന പേര് സ്വീകരിച്ച രാധാമണി വിവാഹശേഷവും കാവ്യ – കഥാരചനയ്‌ക്ക് വിശ്രമം നല്‍കിയില്ല. ഭക്തിരസം നിറഞ്ഞ പാര്‍വ്വതീപാപം, ഭദ്രദീപം, രാമായണകീര്‍ത്തനം, ദേവീപ്രസാദം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയതില്‍ രാമായണ കീര്‍ത്തനം ആവശ്യക്കാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നിരവധി പതിപ്പ് ഇറക്കിക്കഴിഞ്ഞു.

രാമായണമാസത്തില്‍ ത്രിസന്ധ്യകളെ ഭക്തിസാന്ദ്രമാക്കുവാന്‍ ഈ പുസ്തകം ഉപകരിക്കുമെന്നും ഇവര്‍ പറയുന്നു. കഥയും കവിതകളും എഴുതി അഭിനന്ദനങ്ങള്‍ ലഭിച്ചു എങ്കിലും ജീവിതത്തില്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് തന്റെ കവിത 1-ാം ക്ലാസ്സിലും, 6-ാം ക്ലാസ്സിലും പാഠ്യവിഷയമാക്കിയതാണ്. കഥ, കവിതാരചനകളില്‍ തനിക്ക് ഗുരുക്കന്മാര്‍ ഇല്ല.

എന്നാല്‍ പാഠപുസ്തകത്തില്‍ തന്റെ കവിത പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത് മലയാളഭാഷാവിദഗ്ധനായ കോട്ടുക്കല്‍ തുളസി മുഖേനയാണ് എന്നും ഇവര്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. എന്നാല്‍ ഈ മേഖലയില്‍ മികവ് മാത്രം പോര.

മുന്നോട്ടുള്ള യാത്രയില്‍ ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതിനാല്‍ പല കവിതകളും വെളിച്ചം കാണാതെ ഇരിക്കുന്നതായും രാധാമണി പറയുന്നു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച വകയിലും ഏറെ കടങ്ങള്‍ ബാക്കിയുണ്ട്. എസ്.ബി.ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്‍, സുജാത, ശരത്, ഡോ. ഭാവനാ രാധാകൃഷ്ണന്‍ എന്നിവര്‍ രാധാമണി രചിച്ച ഭക്തിഗാനങ്ങള്‍ പാടിയ കാസറ്റുകളും വിപണിയില്‍ ഉണ്ട്. ഇതിന് പുറമെ റേഡിയോയിലും ഇവരുടെ ഗാനം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സാക്ഷരതാ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചതിന് മികവിന്റെ പേരില്‍ നിരവധി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.

മലപ്പുറം എടപ്പാളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘നവകം’ മാസിക ഏര്‍പ്പെടുത്തിയ സംസ്ഥാനതല മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദശപുഷ്പങ്ങള്‍ എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇത് പ്രകാശനം ചെയ്തത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ്. രാധാമണിയുടെ പുസ്തകങ്ങള്‍ക്ക് എല്ലാം അവതാരിക എഴുതിയിട്ടുള്ളതും പ്രഗത്ഭരായ വ്യക്തികളാണ്. പുനലൂര്‍, എരിച്ചിക്കല്‍ ലാല്‍ ഭവനില്‍ ആണ് താമസ്സം. 1956-ല്‍ പി. ശിവരാമനാചാരിയുടെയും കെ.പൊന്നമ്മയുടേയും മകളായി ജനനം. മക്കള്‍: ജയന്തി, ജയലാല്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.